ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ വൈദ്യുത അപകടങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസ്സ് നടത്തി


ചേലേരി :- വർദ്ധിച്ചു വരുന്ന വൈദ്യുത അപകടങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് കൊളച്ചേരി സെക്ഷന്റെ ആഭിമുഖ്യത്തിൽ വൈദ്യുത ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 

അസിസ്റ്റൻ്റ് എഞ്ചിനീയർ ജിജിൻ, സബ് എഞ്ചിനീയർ രശ്മി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. വായനശാല പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി കെ.എം രാജശേഖരൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.വിനോദ്കുമാർ നന്ദിയും പറഞ്ഞു.


Previous Post Next Post