സ്വഫാ വാർഷിക പ്രഭാഷണം ; 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു


കമ്പിൽ :- കുമ്മായക്കടവ് സ്വഫാ വാർഷിക പ്രഭാഷണത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. 101 അംഗങ്ങളടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. ഖത്തർ ഓർഗനൈസർ മുഹമ്മദ്‌ കുഞ്ഞി ഉദ്‌ഘാടനം ചെയ്തു. അബ്ദു റഹ്‌മാൻ വയനാട് അധ്യക്ഷനായി. മൊയ്‌ദീൻ ഹാജി നാറാത്ത് പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. 

പ്രിൻസിപ്പൽ ഹാഫിള് അബ്ദുല്ല ഫൈസി, സി കെ മൊയ്‌ദീൻ, ഹാഫിള് സ്വാലിഹ് ഫൈസി, ഹാഫിള് അബ്ദുൽ ബാസിത് ഫൈസി, ഹാഫിള് മസൂദ് ഫൈസി സംസാരിച്ചു. ഖാലിദ് ഹാജി, പി ഉമർ, അബ്ദുല്ല നാറാത്ത്, നിസാർ, അഷ്‌റഫ്‌, നാസർ ഹാജി, മുസ്തഫ ഹാജി, ഷക്കീർ, ഹാഫിള് ആരിഫ് ഫൈസി, ഹാഫിള് ആശിഖ് ഫൈസി, ഹാഫിള് ഹബീബ് ഫൈസി, ഹാഫിള് ഷിബിലി വാഫി സംബന്ധിച്ചു.

Previous Post Next Post