പരിമിതികളില്ല, പാട്ടും നൃത്തവും മറ്റ് കലാപരിപാടികളുമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കാലാമേളയ്ക്ക് തുടക്കമായി


കൊളച്ചേരി :- ഇവിടെ പരിമിതികളില്ല, പാട്ടും നൃത്തവും മറ്റ് കലാപരിപാടികളുമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കാലാമേളയ്ക്ക് തുടക്കമായി. കൊളച്ചേരി ബഡ്സ് സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അസ്മ അധ്യക്ഷത വഹിച്ചു. എ.പി ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. 

എടക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.എം പ്രസീത ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സജിമ, കമ്മിറ്റി ചെയർമാൻ എൽ.നിസാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാനിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർ പി.വി വത്സൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി എൻ.ആന്റണി, CDS ചെയർപേഴ്സൺ കെ.പി ദീപ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ കെ.സി സീമ സ്വാഗതവും കൊളച്ചേരി ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ കെ.പി പ്രസന്ന നന്ദിയും പറഞ്ഞു.





Previous Post Next Post