മയ്യിൽ :- കണ്ണാടിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ 89.3 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പോലീസിന്റെ പിടിയിലായി. ചേലേരി സ്വദേശിയായ ഹരികൃഷ്ണൻ എൻ.വി (27)യെയാണ് മയ്യിൽ പോലീസ് പിടികൂടി യത്. പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി പെരുമാറിയതിനാലാണ് ഇയാളെ പരിശോധിച്ചത്. പരിശോധനയിൽ മാരക ലഹരി വസ്തു കണ്ടെത്തി.
ഇയാളുടെ പേരിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ തന്നെ 2 എൻഡിപിഎസ് കേസുകൾ ഉണ്ട്. മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജയ് കുമാർ പി.സിbയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ മോഹനൻ.എം, സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത് കുമാർ, ബിപിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
