കണ്ണൂർ ജില്ലാ ഒളിംപിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ സി.കെ ലക്ഷ്മണൻ ചരമവാർഷികദിനം ആചരിച്ചു


കണ്ണൂർ :- ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയായ ഒളിമ്പ്യൻ സി.കെ ലക്ഷ്മണൻ്റെ 55ാം ചരമവാർഷികദിനം കണ്ണൂർ ജില്ലാ ഒളിംപിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആചരിച്ചു. ഇന്ന് കാലത്ത് കണ്ണൂർ ജവഹർ സ്റ്റേഡിയം കോർണറിൽ നടന്ന പരിപാടി ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് ഡോ. പി.കെ ജഗന്നാഥൻ ഉദ്ഘാടനം ചെയ്ത് ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. 

ഫുട്ബോൾ ഫ്രണ്ട് ഫ്രീ കോച്ചിംഗ് സെൻ്റർ കൺവീനർ കെ.കെ ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാക്കേഴ്‌സ് ക്ലബ് സെക്രട്ടറി രാമദാസ് ,മാധ്യമ പ്രവർത്തകൻ സിജി ഉലഹന്നാൻ, കേരള ഒളിംപിക് അസോസിയേഷൻ മെമ്പർ കെ.രാജേഷ്, ബൈജു.ഒ എന്നിവർ സംസാരിച്ചു. അഡ്വ. ദേവദാസ് സ്വാഗതവും ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ബാബു പണ്ണേരി നന്ദിയും പറഞ്ഞു.

Previous Post Next Post