കണ്ണാടിപ്പറമ്പ് :- ദേശീയ മന്ദിരം വായനശാല & ഗ്രന്ഥാലയത്തിന്റെ പുതുതായി ആരംഭിക്കുന്ന Edusmart ഉന്നത വിദ്യാഭ്യാസ മത്സര പരീക്ഷകളുടെ പുസ്തക ശേഖരത്തിലേക്ക് പുസ്തകങ്ങൾ കൈമാറി.
കണ്ണാടിപ്പറമ്പിലെ പി.സി രാധാകൃഷ്ണന്റെയും രോഷ്നിയുടെയും മക്കളായ അർജുൻ രാധാകൃഷ്ണനും അഞ്ജന രാധാകൃഷ്ണനും ആണ് പഠനാനന്തരം പുസ്തകങ്ങൾ വായനശാലയ്ക്ക് കൈമാറിയത്. വായനശാല പ്രസിഡന്റ് പ്രശാന്ത് മാസ്റ്റർ, ജോയിൻ സെക്രട്ടറി സി.വി ധനേഷ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
