പാലക്കാട് :- തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. കൂറ്റനാട് പൂവക്കോട് സ്വദേശി ഹക്കീമിനാണ് (40) പരിക്കേറ്റത്. പാലക്കാട് കൂറ്റനാട് വാവനൂരിലാണ് സംഭവം.
ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ സ്കൂട്ടറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. അപകടത്തിൽ ഹക്കീമിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഹക്കീമിനെ ആശുപത്രിയിലേക്ക് മാറ്റി.
