തീപിടുത്തത്തിൽ വിറങ്ങലിച്ച് തളിപ്പറമ്പ് ; കോടികളുടെ നഷ്ടം


തളിപ്പറമ്പ് :- ഇന്നലെയുണ്ടായ തീപിടുത്തത്തിൽ വിറങ്ങലിച്ച് തളിപ്പറമ്പ്. 40 ലേറെ വ്യാപാര സ്ഥാപനങ്ങളാണ് പൂർണമായും കത്തി നശിച്ചത്. 50 കോടിയിലേറെ രൂപയുടെ നാശം   ഉണ്ടായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 4.55 ഓടെയാണ്  തീപിടിത്തത്തിന്റെ തുടക്കം. നഗരസഭാ ബസ്റ്റാന്റിനോടു ചേർന്ന കെ വി കോംപ്ലക്സിന്റെ മെട്രോ ചെരുപ്പ് കടയിലാണ് ആദ്യം തീ പിടിച്ചത് തുടർന്ന് ഷാലിമാർ സ്റ്റോറിലും ഫണ്ട് സിറ്റി കളിപ്പാട്ടക്കടയിലും മൊബൈൽ ഷോപ്പിലും തുടർന്ന് തീ മുഴുവൻ കടകളിലേക്കും വ്യാപിച്ചു. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ച് യാത്ര വൈകിയാണ് എത്തി നിയന്ത്രണവിധേയമാക്കിയത് സ്വകാര്യ കുടിവെള്ള ടാങ്കറുകളിൽ വിവിധ ഭാഗങ്ങളിൽ നിന്നായി വെള്ളം എത്തിച്ച പോലീസും നഗരസഭ കൗൺസിൽ മാറും ജീവനക്കാരും നാട്ടുകാരും ഈ അണക്കാനുള്ള ശ്രമങ്ങൾ ശ്രമത്തിൽ പങ്കാളികളായി

ടെക്സ്റ്റൈൽസ് ഹാർഡ്‌വെയർസ് ചെരുപ്പ് കടകൾ പാത്രക്കടകൾ റോസറി കടകൾ പച്ചക്കറികടകൾ സൂപ്പർമാർക്കറ്റ് സ്റ്റുഡിയോ തുടങ്ങിയ കോംപ്ലക്സിന്റെ ഇരുഭാഗത്തുള്ള കടകൾക്ക് തീപിടിച്ചു. ഇവിടെയുള്ള എയർകണ്ടീഷനുകളിലെ സിലിണ്ടറുകൾക്ക് തീപിടിച്ച് സ്ഥിതി രൂക്ഷമാക്കി വൈകിട്ട് ആരോട് നഗരസഭാ ബസ്റ്റാൻഡിലും സമീപത്തെ കടകളും പൂർണമായും ഒഴിപ്പിച്ചു ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞു റോഡരികിൽ പാർക്ക് ചെയ്ത് മുഴുവൻ വാഹനങ്ങളും മാറ്റി കൂടുതൽ അപകടഭീഷണി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ പോലീസ് മേധാവിയോടും കലക്ടറോടും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിർദ്ദേശിച്ചു കണ്ണൂർ റൂറൽ എസ് പി അനൂപ് ആർ ഡി തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തളിപ്പറമ്പിലെ തീപ്പിടുത്തത്തിൽ കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഫയർ ഫോഴ്സ് ഉൾപ്പടെയുള്ള സംവിധാനങ്ങൾക്ക് വീഴ്ച്ച ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്ടെന്ന് തീ അണയ്ക്കാൻ സാധിക്കാതിരുന്നതിന് കാരണം സംവിധാനങ്ങളുടെ അപര്യാപ്തതയെന്നും അദ്ദേഹം പറഞ്ഞു.

Previous Post Next Post