മ​ട്ട​ന്നൂ​രി​ൽ യു​വാ​വ് കിണ​റ്റി​ൽ വീ​ണ് മരിച്ചു


​മട്ടന്നൂർ :- ശി​വ​പു​രം മൊ​ട്ട​ഞാ​ലി​ൽ യു​വാ​വ് വീട്ടുകിണ​റ്റി​ൽ വീ​ണു മ​രി​ച്ചു. മ​രു​വ​ഞ്ചേ​രി​യി​ലെ മാവില അ​നീ​ഷാ​ണ് (45) വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ് മരി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 8 മണിയോടെ ജോ​ലി കഴിഞ്ഞ് വീട്ടി​ലേ​ക്ക് പോ​ക​വെ അ​ബ​ദ്ധ​ത്തി​ൽ വീട്ടുകി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. 

മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി പുറത്തെ​ടു​ത്ത് ഉ​രു​വ​ച്ചാ​ലി​ലെ സ്വകാ​ര്യ ആശുപത്രിയിൽ എ​ത്തി​ച്ച് പ്ര​ഥ​മ ചി​കി​ത്സ ന​ൽ​കി തല​ശേ​രി ഇന്ദിരാഗാ​ന്ധി ആ​ശുപ​ത്രി​യി​ൽ എത്തിച്ചെങ്കി​ലും മ​ര​ണം​ സം​ഭ​വി​ച്ചു. മ​ട്ട​ന്നൂ​രി​ലെ ബേക്ക​റി​യി​ലെ ജീ​വ​ന​ക്കാ​രനാ​യി​രു​ന്നു. ഗോപാലന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മക​നാ​ണ്. സഹോ​ദ​ര​ങ്ങ​ൾ : ഷൈ​നി, റീ​ന, ഷൈമ 

Previous Post Next Post