കണ്ണൂർ:-ആര്‍ത്തവകാല ശുചിത്വത്തിനായി ജില്ലയിലെ വിദ്യാലയങ്ങളില്‍ സ്ഥാപിക്കുന്ന നാപ്കിന്‍ വെന്റിംഗ് മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 2025-26 വര്‍ഷത്തില്‍ ഒരുകോടി രൂപയും 2024-25 വര്‍ഷത്തില്‍ 15 ലക്ഷം രൂപയുമടക്കം 1.15 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇന്‍സിനറേറ്റര്‍ യൂണിറ്റിന് 48,000 രൂപ നിരക്കില്‍ 185 എണ്ണവും നാപ്കിന്‍ വെന്റിംഗ് മെഷീന്‍ യൂണിറ്റിന് 18,000 രൂപ നിരക്കില്‍ 143 എണ്ണവുമാണ് സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 74 സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് ഇവ സ്ഥാപിച്ചത്. റെയ്ഡ്‌കോയാണ് നിര്‍വഹണ ഏജന്‍സി.
ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.വി ശ്രീജിനി അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഷൈനി പദ്ധതി വിശദീകരണം നടത്തി.
ജില്ലാപഞ്ചായത്ത് ഡിവിഷന്‍ അംഗം കെ വി ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുരേശന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷിപ്ന പ്രമോദ്, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ വിനോദ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസന്‍ ജോണ്‍, വി എച്ച് എസ് സി അസിസ്റ്റന്റ് ഡയറക്ടര്‍ ഇ ആര്‍ ഉദയകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കെ വിനോദ് കുമാര്‍, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി മിനി, പ്രധാനധ്യാപിക കെ സുനിഷ, പിടിഎ പ്രസിഡന്റ് എന്‍ പ്രമോദ്, എസ് എം സി ചെയര്‍മാന്‍ എം.വി നികേഷ്, എന്‍.പി ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
