കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വയോജനസംഗമം നടത്തി


മാണിയൂർ :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വയോജന ദിനത്തിൽ "സ്നേഹക്കൂട്" വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ വയോജനസംഗമം നടത്തി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. 

"വയോജനങ്ങളുടെ മാനസിക ഉല്ലാസം" എന്ന വിഷയത്തെ ആസ്പദമാക്കി MSC ക്ലിനിക്കൽ സൈക്കോളജി റാങ്ക് ജേതാവ്  ടി.സ്നേഹ പ്രഭാഷണം നടത്തി. വയോജനങ്ങളുടെ കലാപരിപാടികൾക്ക് ജോയിൻ സെക്രട്ടറി കെ.കെ പ്രസന്ന നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് എം.സി വിനത ആശംസയർപ്പിച്ചു. വയോജന ക്ലബ് സെക്രട്ടറി എം.ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു.

Previous Post Next Post