കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം സമാപിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ സപ്തംബർ 22 മുതൽ നടന്ന നവരാത്രി ആഘോഷങ്ങൾക്ക് വിദ്യാരംഭത്തോടെ പരിസമാപ്തിയായി. എല്ലാ ദിവസവും ക്ഷേത്രം മാതൃസമിതിയുടെ ലളിതാ സഹസ്രനാമ പാരായണവും സരസ്വതി മണ്ഡപത്തിൽ കലാ സാംസ്കാരിക പരിപാടികളും ആധ്യാത്മിക പ്രഭാഷണവും നടത്തി.

മഹാനവമി ദിനത്തിൽ വാഹനപൂജയും വിജയദശമി ദിനത്തിൽ ഗ്രന്ഥമെടുപ്പും വിദ്യാരംഭവും നടന്നു. പൂജകൾക്ക് ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ നാരായണൻ നമ്പൂതിരിയും ഇ.എൻ ഗോവിന്ദൻ നമ്പൂതിരിയും വിദ്യാരംഭത്തിന് കരിപ്പീലി ഇല്ലത്ത് കൃഷ്ണൻ മാസ്റ്ററും മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസാദ വിതരണവും നടന്നു.

Previous Post Next Post