കമ്പിൽ:-ജനവിരുദ്ധ സർക്കാറുകൾക്കെതിരെ മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചു.ജനബോധന പദയാത്ര നൂഞ്ഞേരി മുഹമ്മദ് കുട്ടി തങ്ങൾ മഖാം പരിസരത്തു നിന്നുമാരംഭിച്ച് കമ്പിൽ ടൗണിൽ സമാപിച്ചു. ജാഥ ക്യാപ്റ്റനും മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ എം അബ്ദുൽ അസീസിനു മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്റഫ് അൽഖാസിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ചേലേരി മുക്ക്, ദാലിൽ, കായച്ചിറ, കൊളച്ചേരി പറമ്പ്, കൊളച്ചേരി മുക്ക്, നാലാം പീടിക എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കമ്പിൽ ബസാറിൽ പദയാത്ര സമാപിച്ചു. സമാപന ചടങ്ങ് മുസ് ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. യൂസുഫ് മൗലവി കമ്പിൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, മെമ്പർ കെ പി അബ്ദുൽ സലാം, യു ഡി എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, ദുബൈ കെ എം സി സി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് അഹ്മദ് കമ്പിൽ സംസാരിച്ചു. എം അബ്ദുൽ അസീസ് മറുപടി പ്രസംഗം നടത്തി.
പദയാത്രക്ക് മുസ് ലിം ലീഗ് പഞ്ചായത്ത് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞി, സഹഭാരവാഹികളായ കെ മുഹമ്മദ് കുട്ടി ഹാജി, കെ ഷാഹുൽ ഹമീദ്, പി കെ പി നസീർ, അന്തായി ചേലേരി, ജാബിർ പാട്ടയം, കെ സി മുഹമ്മദ് കുഞ്ഞി, ഹാദി ദാലിൽ നേതൃത്വം നൽകി.പദയാത്രക്ക് കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് കൊളച്ചേരിമുക്കിൽ അഭിവാദ്യമർപ്പിച്ചു കെ താഹിറ, ടി വി ഷമീമ, കെ സി പി ഫൗസിയ, കെ അസ്മ നേതൃത്വം നൽകി
