വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവോഹം മ്യുറൽ പെയിന്റിംഗ് വിദ്യാർത്ഥികൾ ചിത്ര സമർപ്പണം നടത്തി

 


മയ്യിൽ:-വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവോഹം മ്യുറൽ  പെയിൻറിംഗ് വിദ്യാർത്ഥികൾ ചിത്ര സമർപ്പണം നടത്തി. ഒരു വർഷക്കാലമായി ആഴ്ച്ചയിലെ ഞായറാഴ്ച്ച ദിവങ്ങളിൽ ക്ഷേത്ര സമീപവാസിയും, ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവർമെൻറ് ഹയർ സെക്കൻഡറി  സ്കൂൾ സംസ്കൃതം അധ്യാപകനുമായ ഡോ. ബി.ഉണ്ണി മാഷുടെ സൗജന്യ ശിക്ഷണത്തിൽ നടത്തിവന്നിരുന്ന മ്യൂറൽ പെയിൻറിംഗ് പരിശീലനത്തിന്റെ ഭാഗമായി ഭഗവാന് കാൽ വട്ടള പായസ നിവേദ്യത്തോടെ ചിത്ര സമർപ്പണം നടത്തി. 

ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി മാക്കന്തേരി ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയും, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ .ടി.എം സത്യനാരായണനും, വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും, ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിൽ .ദാമോദരൻ നമ്പൂതിരി ഉണ്ണി മാഷിനെ പൊന്നാട അണിയിച്ചു.

Previous Post Next Post