ഇരിക്കൂറിലെ പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവർന്ന യുവാവ് പിടിയിൽ

 


ഇരിക്കൂര്‍:-ഇരിക്കൂറിലെ പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവർന്ന യുവാവ് പിടിയിൽ.മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന (40) ആണ് അറസ്റ്റിലായത്. ഇരിക്കൂര്‍ സിദ്ദീഖ് നഗറിൽ അബൂബക്കര്‍ സിദ്ദീഖ് മസ്ജിദിലെ ഇമാമായ ബീഹാര്‍ സ്വദേശി ആഷിഖ് അലാഹിയുടെ മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വര്‍ണ മോതിരവുമാണ് കവർന്നത്.കഴിഞ്ഞ 28-ന് രാവിലെയായിരുന്നു സംഭവം. ഇമാം രാവിലെ സമീപത്തെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിന് പോയ സമയത്തായിരുന്നു മോഷണം.

പ്രതി ഇരിക്കൂർ പെരുവളത്തുപറമ്പിൽ താമസിക്കുന്ന വ്യക്തിയാണ്. മോഷണ ശേഷം ഇയാൾ ഉള്ളാളിലേക്ക് മുങ്ങി. പൊലീസ് ഉള്ളാളിൽ എത്തിയെങ്കിലും പ്രതി അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതിയെ കണ്ണൂര്‍ ടൗണില്‍ വച്ചാണ് പിടികൂടിയത്

Previous Post Next Post