മയ്യിൽ:-കയരളം യുവജന ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു. അശോകൻ ചരുവിലിന്റെ വയലാർ അവാർഡു നേടിയ 'കാട്ടൂർ കടവ് ' എന്ന നോവലിന്റെ ആസ്വാദനം വി.പി. ബാബുരാജ് അവതരിപ്പിച്ചു.
ഗ്രന്ഥാലയം നടത്തിയ ക്വിസ് മത്സരം, വായനാ മത്സരം, സർഗോത്സവം എന്നിവയിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സി.കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെകട്ടറി എം.പി. മനോജ് സ്വാഗതവും എം.കെ.മുരളീധരൻ നന്ദിയും പറഞ്ഞു.
