ക്ഷേത്രങ്ങളിലെ തട്ടിപ്പുകളും ക്രമക്കേടുകളും ദേവസ്വം വിജിലൻസ് അന്വേഷിക്കും


തിരുവനന്തപുരം :- ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വഴിപാടുകളിലെ ക്രമക്കേടുകൾ, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോർഡിൻ്റെ അക്കൗണ്ടിൽ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തിൽ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയവയെപ്പറ്റിയാണ് പരാതികളുയർന്നത്. ഇവയൊക്കെ ദേവസ്വം വിജിലൻസ് അന്വേഷിക്കും. ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാർക്കെതിരേ ആരോപണമുയർന്നിട്ടുണ്ട്. ദേവസ്വം വിജിലൻസ് ക്രമക്കേടുകൾ കണ്ടെത്തിയാലും ബോർഡിൻ്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല എന്നതാണ് പതിവ്. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലിൽ കേസ് ഒതുക്കും. 

ആരോണ വിധേയർ വീണ്ടും തന്ത്രപ്രധാന തസ്തി കകളിൽ എത്തുകയും ചെയ്യും. എന്നാൽ, ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികൾക്കെതിരേ ദേവസ്വം ബോർഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. കർശന നടപടിയെടുക്കേണ്ടിവരും. ക്രമക്കേടുകൾ സംബന്ധിച്ചും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരേയും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണ് ബോർഡിനു മുന്നിലുള്ളത്. പരാതികൾ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലൻസ് അന്വേഷിക്കും.


.

Previous Post Next Post