തലശ്ശേരി :- ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. പാറാൽതെരു ഗണപതി ക്ഷേത്രത്തിനു സമീപം പ്രമീള നിവാസിൽ പന്ന്യൻ്റവിട ആഷിഖിനാണ് (17) പരുക്കേറ്റത്. ചിറക്കര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്.
കഴിഞ്ഞ ദിവസം രാത്രി 7.30 ന് ആണ് അപകടം. സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുമ്പോഴാണ് അപകടം. നട്ടെല്ലിന് സാരമായി പരുക്കേറ്റ ആഷിഖിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പീന്നീട് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
