ന്യൂഡൽഹി :- വൻതോതിൽ കേസുകൾ കെട്ടിക്കിടക്കുന്നത് വലിയപ്രശ്നമാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ ഗവായ്. ആദായനികുതി അപ്പേലറ്റ് ട്രിബ്യൂണലിൽ 6.85 ലക്ഷം കോടി രൂപ ഉൾപ്പെടുന്ന കേസുകളാണ് പരിഗണിക്കാനുള്ളതെന്നും ഇന്ത്യയുടെ ജിഡിപിയുടെ രണ്ടുശതമാനത്തിലും മുകളിലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ ആദായനികുതി അപ്പേലറ്റ് ട്രിബ്യൂണലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികളും ട്രിബ്യൂണലുകളും ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം കേസുകൾ കെട്ടിക്കിടക്കുന്നതാണ്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 85,000ത്തിൽ നിന്ന് 24,000 ആയി കുറച്ചതിന് ട്രിബ്യൂണലിനെ അദ്ദേഹം അഭിനന്ദിച്ചു.
