കെനിയയുടെ മുൻ പ്രധാനമന്ത്രി കേരളത്തിൽ അന്തരിച്ചു


എറണാകുളം :- കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളത്ത്‌ എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചു.

Previous Post Next Post