ബഡ്സ് സ്ഥാപനങ്ങളിൽ ഇൻസിനറേറ്റർ സ്ഥാപനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കൊളച്ചേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ നടന്നു


കണ്ണൂർ :- ജില്ലാ പഞ്ചായത്ത്‌ പദ്ധതി പ്രകാരം ബഡ്സ് സ്ഥാപനങ്ങളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചതിന്റെ ജില്ലാതല ഉദ്‌ഘാടനം കൊളച്ചേരി ബഡ്സ് സ്പെഷ്യൽ സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി ശ്രീജിനി ഉദ്ഘാടനം നിർവഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൾ മജീദ് കെ.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.താഹിറ മുഖ്യാതിതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വി ജയൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. 

എടക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സജിമ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അസ്മ കെ.വി, കൊളച്ചേരി പഞ്ചായത്ത്‌ സെക്രട്ടറി ആന്റണി. എൻ, കുടുംബശ്രീ CDS ചെയർപേഴ്സൺ ശ്രീമതി. ദീപ എന്നിവർ ആശംസകളർപ്പിച്ചു. കുടുംബശ്രീ ADMC വിജിത്ത്.കെ, പ്രോഗ്രാം മാനേജർ വിനേഷ്.പി, ബ്ലോക്ക് കോർഡിനേറ്റർ മിമിന, വാർഡ്‌ മെമ്പർമാരായ അജിത ഇ.കെ, നാരായണൻ.കെ, നാസിഫ, അബ്ദുൾ സലാം, മുഹമ്മദ്‌ അഷ്‌റഫ്‌, കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജ, MEC സംഗീത, കുടുംബശ്രീ CDS പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. വാർഡ്‌ മെമ്പർ സീമ കെ.സി സ്വാഗതവും ബഡ്സ് സ്കൂൾ പ്രിൻസിപ്പാൾ പ്രസന്ന കെ.പി നന്ദി പറഞ്ഞു.



Previous Post Next Post