ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ പദ്ധതിക്ക് ഇന്നുമുതൽ അപേക്ഷ നൽകാം


തിരുവനന്തപുരം :- ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയിൽ ഇന്നുമുതൽ അപേക്ഷ നൽകാം. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻകാർഡുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. 35-60 പ്രായപരിധിയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം.

വിധവ, അവിവാഹിത, വികലാംഗർ എന്നീ വിഭാഗത്തിലുള്ള പെൻഷൻ വാങ്ങുന്നവർക്കും സർവീസ്, കുടുംബ, ഇപിഎഫ് പെൻഷൻ കൈപ്പറ്റുന്നവർക്കും ആനുകൂല്യമുണ്ടാവില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലിയെടുക്കുന്നവരെ പരിഗണിക്കില്ല.

അപേക്ഷകർ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്നു ഹാജരാക്കണം. ഇവയില്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐഎഫ്എസ്‌സി കോഡ്, ആധാർവിവരങ്ങൾ എന്നിവ അപേക്ഷയൊപ്പം നൽകണം. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ഉൾപ്പെടുത്തണം. തെറ്റായ വിവരം നൽകി പെൻഷൻ കൈപ്പറ്റിയാൽ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും.

Previous Post Next Post