തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ബില്ലിനെതിരെ കർഷക തൊഴിലാളി കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു


കൊളച്ചേരി :- തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ബില്ലിനെതിരെ കർഷക തൊഴിലാളി കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കരിങ്കൽക്കുഴിയിൽ നിന്ന് ആരംഭിച്ച റാലി കൊളച്ചേരിമുക്കിൽ സമാപിച്ചു. കേന്ദ്ര സർക്കാരിന്റെ ഓർഡർ കത്തിച്ച് പ്രതിഷേധിച്ചു. 

കർഷക തൊഴിലാളി മയ്യിൽ ഏരിയ കമ്മിറ്റി അംഗം എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു, ശ്രീധരൻ സംഘമിത്ര, കെ.മനോജ്, കെ.രാമകൃഷൻ മാസ്റ്റർ, പി.പി കുഞ്ഞിരാമൻ, കോളവല്ലി എന്നിവർ സംസാരിച്ചു. പത്മനാഭൻ സ്വാഗതം പറഞ്ഞു.

















Previous Post Next Post