നാറാത്ത്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടായി കെ റഹ്മത്തിനെയും വൈസ്‌ പ്രസിഡണ്ട് സ്ഥാനത്തേക്ക്‌ പി സുധീഷിനെയും പ്രഖ്യാപിച്ചു

 


 കണ്ണാടിപ്പറമ്പ്‌:- നാറാത്ത്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ 14 വാർഡ്‌ പാറപ്പുറത്ത്‌ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ്‌ പ്രതിനിധി കെ റഹ്മത്തിനെ  യുഡിഎഫ്‌ നാറാത്ത് പഞ്ചായത്ത്‌ കമ്മിറ്റി പ്രഖ്യാപിച്ചു.2005 ൽ കമ്പിലിൽനിന്ന് റിക്കാർഡ്‌ ഭൂരിപക്ഷത്തിനു ജയിച്ച റഹ്മത്ത്‌ 2015 ൽ വീണ്ടും ജയിച്ച്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപ്പേഴ്സണായും 2020 ൽ നാറാത്ത്‌ നിന്നും മെമ്പറായും തെരഞ്ഞെടുക്കപ്പെട്ടു. പാറപ്പുറം  വാർഡിൽനിന്ന്  518 വോട്ടിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

  ബിരുദാനന്തര  ബിരുദവും  ബിഎഡ്‌കാരിയുമായ റഹ്‌മത്ത് വനിത ലീഗ്‌  നാറാത്ത് പഞ്ചായത്ത്  സെക്രട്ടറിയുമായി പ്രവർത്തിച്ച് വരികയാണ്. മർവ ഇംഗ്ലീഷ്‌ മീഡീയം  മുൻ അധ്യാപികയുമാണ്.വൈസ്‌  പ്രസിഡന്റ്  സ്ഥാനത്തേക്ക് കോൺഗ്രസ്സ്  വാർഡ്‌  കോട്ടാഞ്ചേരി പ്രതിനിധി  പി  സുധീഷിനെയും പ്രഖ്യാപിച്ചു. ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. നാറാത്ത്  സർവ്വീസ്‌  സഹകരണ  സംഘം  മാനേജരായി  പ്രവർത്തിക്കുന്ന സുധീഷ്‌  ബിരുദാനന്തര  ബിരുദധാരിയും  വിദ്യാർത്ഥി  -യുവജന  സംഘടനാ  രംഗത്ത്  പ്രവർത്തിച്ചിട്ടുണ്ട്. യുഡിഎഫ്  നാറാത്ത്  പഞ്ചായത്ത്  കമ്മിറ്റി  കൺവീനർ  കൂടിയാണ്.

 ഇതുസംബന്ധിച്ച് ചേർന്ന യുഡിഎഫ്‌  യോഗം  ചെയർമാൻ  അഷ്‌ക്കർ  കണ്ണാടിപ്പറമ്പിന്റെ  അധ്യക്ഷതയിൽ രജിത്ത്  നാറാത്ത്  ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ്‌  ജില്ലാ സെക്രട്ടറി കെകെ  ഷിനാജ്, പിപി സുബൈർ, എംപി  മോഹനംഗൻ, ജയചന്ദ്രൻ  മാസ്റ്റർ, സി  കുഞ്ഞഹമ്മദ് ഹാജി, കബീർ  കണ്ണാടിപ്പറമ്പ്, പ്രശാന്ത് മാസ്റ്റർ, ദാമോദരൻ  മാസ്റ്റർ, എംപി  മുഹമ്മദ്, എം.ടി  മുഹമ്മദ്, പിപി ശംസുദ്ദീൻ, ഭാസ്കരമാരാർ, എംവി  ഉസൈൻ, പി സുധീഷ്‌ പ്രസംഗിച്ചു.

Previous Post Next Post