സ്‌കൂളുകളിൽ ക്രിസ്‌മസ് ആഘോഷം വിലക്കിയാൽ നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം :- ക്രിസ്മസ് ആഘോഷങ്ങൾ വിലക്കുന്ന സ്കൂളുകൾക്കെതിരേ നടപടിയുണ്ടാവുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ചില സ്വകാര്യസ്കൂൾ മാനേജ്‌മെ ന്റുകൾ ക്രിസ്മസ് ആഘോഷം വിലക്കുകയും കുട്ടികളിൽ നിന്ന് പിരിച്ച തുക തിരിച്ചു നൽകുകയും ചെയ്തെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വേനലവധി ക്കാലത്ത് വിദ്യാലയങ്ങൾ കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് സംഘടിപ്പിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
