കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140 ജന്മദിനം ആഘോഷിച്ചു. കമ്പിൽ എം.എൻ ചേലേരി സ്മാര മന്ദിരത്തിൽ ഡിസിസി നിർവ്വാഹക സമിതി അംഗം കെ.എം ശിവദാസൻ ജന്മദിന പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കൂടിയായ കെ.വത്സനെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു.
കെ.പി മുസ്തഫ, എം.ടി അനിൽകുമാർ, സുനിത അബൂബക്കർ, എം.വി അബ്ദുൽ ജലീൽ, സി.പി മൊയ്തു, കെ.ബാബു തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാവ് എ.പി രാജീവ് ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം.പി ചന്ദന സ്വാഗതവും സി.കെ സിദ്ദീഖ് നന്ദിയും പറഞ്ഞു.
