യു.ഡി.എഫ് സ്ഥാനാർത്ഥി ടി.വി ഷമീമയ്ക്ക് 13 വോട്ടുകളാണ് ലഭിച്ചത്. എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ ദീപ പി.കെ യ്ക്ക് 5 വോട്ടുകളും ലഭിച്ചു. പഞ്ചായത്തിലെ ഏക ബി.ജെ.പി അംഗമായ ഗീത വി.വി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നൂറുദ്ദീൻ എ.പി യാണ് ഷമീമ ടി.വി യുടെ പേര് നിർദ്ദേശിച്ചത്. വത്സൻ.കെ പിൻതാങ്ങുകയും ചെയ്തു. പ്രസന്ന ശശീന്ദ്രൻ ആണ് ദീപ പി കെ യുടെ പേര് നിർദേശിച്ചത്. പിൻതാങ്ങിയത് പുരുഷോത്തമൻ.കെ ആണ്.
പഞ്ചായത്ത് സെക്രട്ടറി എൻ.ആന്റണി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ്, വൈസ് പ്രസിഡന്റ് എം.സജിമ, മുൻ മെമ്പർമാർ, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.


