ക്രിക്കറ്റ് ടൂർണ്ണമെന്റ് ഇന്ന് സമാപിക്കും

 

മയ്യിൽ: -പവർ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മണിമല മാധവൻ പിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കും, ആറ്റിങ്ങൽ ലീലാമണി അമ്മ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള T20 ക്രിക്കറ്റ് ടൂർണ്ണമെന്റ്  സ്പോർട്ട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യഷത വഹിച്ചു. 

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ നോർത്ത് കേരള സി.ഇ.ഒ, നിരൂപ് മുണ്ടയാടൻ, ഫെഡറൽ ബാങ്ക് മയ്യിൽ ശാഖ മാനേജർ ഗോപിക. എസ്. ഗോപാൽ,ഐ.ടി.എം. കോളേജ് ഓഫ് ആർട്ട്സ് ആന്റ് സയൻസ് മയ്യിൽ പ്രിൻസിപ്പാൽ മുനീർ. കെ.കെ എന്നിവർ വിശിഷ്ടാതിഥികളായി. വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ സിക്രട്ടരി രാജീവ് മാണിക്കോത്ത്, വ്യാപാരി വ്യവസായി സമിതി സിക്രട്ടരി ബിജു കെ.എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ ബാബു പണ്ണേരി സ്വാഗതവും ട്രഷറൽ പ്രമോദ്.സി. നന്ദിയും പറഞ്ഞു.

 ആദ്യ മത്സരത്തിൽ പവർ ടൈഗേഴ്സ് 35 റൺസിന് പവർ റൈഡേഴ്സിനെ പരാജയപ്പെടുത്തി. പവർ ടൈഗേഴ്സിന്റെ അശ്വിൻ മാൻ ഓഫ് ദി മാച്ചായി. രണ്ടാമത് മത്സരത്തിൽ പവർ ഇന്ത്യൻ സിനെ 4 വിക്കറ്റിന് തോൽപിച്ച് പവർ ബ്ലാസ്റ്റേഴ്സ് ജേതാക്കളായി. ബ്ലാസ്റ്റേഴ്സിന്റെ ബദറുദ്ദീൻ മാൻ ഓഫ് ദി മാച്ചായി.  ഇന്ന് രാവിലെ ലൂസേഴ്സ് ഫൈനലിൽ പവർ ഇന്ത്യൻ സ് പവർ റൈഡേഴ്സിനെയും ഉച്ചയ്ക്ക് നടക്കുന്ന ഫൈനലിൽ പവർ  ബ്ലാസ്റ്റേഴ്സ് പവർ ടൈഗേഴ്സിനെയും നേരിടും.

Previous Post Next Post