ചേലേരി :- ക്ഷേത്രങ്ങളിൽ ധ്യാന മണ്ഡപങ്ങൾ തുടങ്ങണമെന്ന് എഴുത്തുകാരനും പ്രഭാഷകമായ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. ചേലേരി ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആധ്യാത്മിക സഭയിൽ 'ക്ഷേത്ര ചൈതന്യ രഹസ്യം' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു രാധാകൃഷ്ണൻ മാസ്റ്റർ.
എല്ലാവർഷവും ഡിസംബർ 21ന് ലോക ധ്യാന ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംഘർഷ ഭരിതമായ ലോകത്ത് ശാന്തി പകരാൻ ധ്യാന പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലവറ നിറക്കൽ ഘോഷയാത്രയോടെ ആരംഭിച്ച ആരാധനാ മഹോത്സവത്തിൽ ഇരട്ടത്തായമ്പക, വിവിധ കലാപരിപാടികൾ, സമ്പൂർണ്ണ നാരായണീയ പാരായണം, തിരുവാതിരക്കളി, നിറമാല, നാടകം, ഭജന, പേട്ട തുള്ളൽ എന്നിവ നടക്കും. വ്യാഴാഴ്ച മഹോത്സവത്തോടെ ആരാധനാ മഹോത്സവം സമാപിക്കും.

