പെരുമാച്ചേരി :- പെരുമാച്ചേരിയിലെ കേണൽ വെങ്കിട്ടരാമന്റെ പതിനാലാം ചരമദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.
കട്ടിൽ, വീൽചെയർ, ബെഡ് ഉൾപ്പെടെയുള്ളവയാണ് സംഭാവന നൽകിയത്. ഐആർപിസി പ്രവർത്തകരായ ശ്രീധരൻ സംഘമിത്ര, കെ.രാമകൃഷ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ പി.പി, ഉജിനേഷ് വി.കെ എന്നിവർ പങ്കെടുത്തു.
