പാപ്പിനിശ്ശേരി സ്വദേശിനിയായ വിദ്യാർത്ഥിനി ഷാർജയിൽ മരണപ്പെട്ടു


ഷാർജ :- പാപ്പിനിശ്ശേരി സ്വദേശിനിയായ വിദ്യാർത്ഥിനി ഷാർജയിൽ മരണപ്പെട്ടു. പാപ്പിനിശേരി സ്വദേശി മുഹമ്മദ് സൈഫിൻ്റെയും റുബീന സൈഫിൻ്റെയും മകൾ ആയിഷ മറിയം (17) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഷാർജ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആയിഷ. ഇന്നലെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post