മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'കൊളച്ചേരി വാർത്തകൾ ഓൺലൈൻ ന്യൂസ്' റിപ്പോർട്ടർ കെ.പി മഹമൂദിനെ ആദരിച്ചു. ക്ലബ്ബ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ ഭാഗമായാണ് ആദരവ് നൽകിയത്. മയ്യിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വെച്ച് ഇടൂഴി ആയുർവ്വേദ ഇല്ലം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരി ഉപഹാരം കൈമാറി.
എം.കെ ഹരിദാസൻ (മാതൃഭൂമി), അഡ്വ.പ്രിയേഷ് കെ. (ദേശാഭിമാനി), സജീവ് അരിയേരി (മലയാള മനോരമ) മഹമൂദ് കെ.പി (കൊളച്ചേരി വാർത്തകൾ ഓൺലൈൻ ന്യൂസ്), ജിഷ്ണു പ്രകാശ് (മയ്യിൽ വാർത്തകൾ), രവീന്ദ്രൻ. കെ.വി (ദൂരദർശൻ, കണ്ണൂർ) എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.



