ട്രെയിനിൽ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു


കാസർഗോഡ് :- ഗുഡ്‌സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു. ഇന്ന് ഉച്ചയോടെ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. കുടക് സ്വദേശി രാജേഷ് ( 35 ) ആണ് മരിച്ചത്. മംഗലാപുരം - കോയമ്പത്തൂർ ഇന്റർസിറ്റി യാത്രക്കാരൻ ആയിരുന്നു രാജേഷ്. ട്രെയിനിൽ നിന്നും ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. 

മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശരീരത്തിന്റെ ഒരു ഭാഗം ഗുഡ്‌സ് 4. ട്രെയിനിൽ കുടുങ്ങി. കുമ്പള സ്റ്റേഷനിൽ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Previous Post Next Post