മട്ടന്നൂർ :- കണ്ണൂരിൽ നിന്ന് ഇൻഡിഗോയുടെ ഡൽഹി സർവീസ് ഇന്ന് പുനരാരംഭിക്കും. 2 ആഴ്‌ചയായി സർവീസ് നിർത്തിയിരുന്നു. രാത്രി 9.45ന് ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 12.45 ന് കണ്ണൂരിലെത്തും. തിരിച്ച് രാവിലെ 6ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.55ന് ഡൽഹിയിലെത്തും.
7815 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. പ്രതിദിന സർവീസാണ്. 232 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന എയർ ബസ് എ 321 ശ്രേണിയിലുള്ള വിമാനമാണ് ഉപയോഗിക്കുക. കണ്ണൂരിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണിത്.
