തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര ഗവൺമെൻ്റ് നയത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര ഗവൺമെൻ്റ് നയത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. യൂണിയൻ മയ്യിൽ ഏരിയ കമ്മിറ്റി അംഗം പി.പവിത്രൻ ഉൽഘാടനം ചെയ്തു. 

പഞ്ചായത്ത് കമ്മറ്റി അംഗം എം.പി മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. CITU ഏരിയ പ്രസിഡണ്ട് കെ.നാണു, മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയ ട്രഷറർ എം.വി സുശീല, കെ.പ്രിയേഷ് കുമാർ, എം.നളിനി എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറിയും ഏരിയ ജോയിന്റ് സെക്രട്ടറിയുമായ കെ.എം ഷീബ സ്വാഗതം പറഞ്ഞു.







Previous Post Next Post