അഗ്നിരക്ഷാസേനയുടെ ഫയർ & സേഫ്റ്റി സയൻസ് പിജി റിസർച്ച് സെന്റർ ശിലാസ്ഥാപനം ജനുവരി 4 ന്


കണ്ണൂർ :- അഗ്നിരക്ഷാസേനയുടെ ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാഡ്വേറ്റ് ആൻഡ് റിസർച്ച് സെന്റർ ശിലാസ്ഥാപനം ജനുവരി 4 ന്. അഞ്ചരക്കണ്ടി ബംഗ്ലാവ് മെട്ടയിൽ 11-ന് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാവും. സ്പീക്കർ എ.എൻ ഷംസീർ, എംപിമാരായ ഡോ. വി.ശിവദാസൻ, കെ.സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളാകും.

കേരള ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ കീഴിൽ ഫയർ ആൻഡ് സേഫ്റ്റി സയൻസിൽ ബിരുദാനന്തര ബിരുദ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത് സംസ്ഥാനത്തെ അഗ്നിസുരക്ഷാ വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും പുതിയതലത്തിലേക്ക് ഉയർത്തുന്നതിന് സഹായകമാകും. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ജീവനക്കാരുടെ പ്രൊഫഷണൽ കഴിവുകൾ വർധിപ്പിക്കുന്നതിനും. വിദഗ്‌ധരെ വളർത്തിയെടുക്കുന്നതിനും വഴിയൊരുക്കും. വകുപ്പിന്റെ കീഴിൽ ആദ്യമായി അക്കാദമിക് കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ തൊഴിൽ അവസരങ്ങൾ വർധിക്കുകയും വിദ്യാഭ്യാസം-ഗവേഷണം-പരിശീല നം എന്നിവ സംയോജിപ്പിച്ച മികവിന്റെ കേന്ദ്രമായി സ്ഥാപനം വളരുകയും ചെയ്യും.

അഗ്നിസുരക്ഷാ ശാസ്ത്രമേഖലയിൽ തൊഴിലധിഷ്ഠിത പഠന ത്തിനും ഗവേഷണത്തിനും വിദ്യാർഥികൾക്ക് അവസരം നൽ കുക, അഗ്നിസുരക്ഷാ ശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവിധ സ്റ്റാർട്ടപ്പ് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, അഗ്നിസുരക്ഷാ ശാസ്ത്രമേഖലയിലെ ഭാവി വികസനങ്ങളെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിലും വിദേശത്തും ഈ മേഖ ലയിലെ വിദ്യാർഥികൾക്ക് മികച്ച ജോലി അവസരങ്ങൾ നൽകുക, ഭാവി സാങ്കേതികവിദ്യകൾ നവീകരിക്കുക തുടങ്ങിയവയാണ് പഠനകേന്ദ്രത്തിന്റെ ഉദ്ദേശ്യങ്ങൾ.

വകുപ്പിന് കീഴിൽ തുടങ്ങുന്ന എംഎസ്‌സി ഫയർ ആൻഡ് സേഫ്റ്റി സയൻസ് കോഴ്‌സ് ഇന്ത്യയിൽ തന്നെ ആദ്യത്തെ കോഴ്സായിരിക്കും. കൊച്ചിൻ യൂണിവേഴ്സ‌ിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അംഗീകാരത്തോടെ എംഎ സി ഫയർ ആൻഡ് സേഫ്റ്റി സയൻസ്, പിജി ഡിപ്ലോമ ഇൻ ഫയർ ടെക്നോളജി, പിജി ഡി പ്ലോമ ഇൻ ഫയർ സേഫ്റ്റി സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ കോഴ്സുകളും റിസർച്ച് സെന്ററുമാണ് ഇവിടെ തുടങ്ങുന്നത്.

Previous Post Next Post