അബുദാബി :- അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ ഒരു കുടുംബത്തിലുള്ളവരാണ്. കോഴിക്കോട് വടകര കുന്നുമ്മക്കര സ്വദേശികളായ അഷസ് (14), അമ്മാർ (12), അയാഷ് (5), മലപ്പുറം ചമ്രവട്ടം സ്വദേശിനിയായ വീട്ടുജോലിക്കാരി ബുഷറ എന്നിവരാണ് മരിച്ചത്.
ഇവരുടെ മാതാപിതാക്കൾ പരുക്കേറ്റ് ആശുപ്രതിയിൽ ചികിത്സയിലാണ്. ദുബായിൽ വ്യാപാരം നടത്തുന്ന അബ്ദുൽലത്തീഫ്, ഭാര്യ റുക്‌സാന എന്നിവരുടെ മക്കളാണ് മരിച്ച മൂന്നുപേരും. അബുദാബിയിലെ ഏറെ പ്രസിദ്ധമായ ലിവ ഫെസ്റ്റവിൽ കഴിഞ്ഞ യാത്രക്കിടെയാണ് വാഹനാപകടം സംഭവിച്ചത്.
