ഖത്തറിൽ ഹംസ മൗലവി അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി


ദോഹ :- മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗവും, നെല്ലിക്കപ്പാലം മദ്രസ സദർ മുഅല്ലിമും, മത സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ നിറ സാന്നിധ്യവുമായ ഹംസ മൗലവിയെ ഖത്തറിൽ സഹ പ്രവർത്തകരും, ശിഷ്യന്മാരും, നാട്ടുകാരും അനുസ്മരിച്ചു. ഇ കെ അയ്യൂബ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹാഫിസ് റഹ്മാൻ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. 

മഹ്ബൂബ് കൊടിപോയിൽ, ഇ.കെ ഉമർ ഫാറൂഖ്‌, ജലീൽ പള്ളിപ്പറമ്പ്, സുബൈർ പാലത്തുങ്കര, അനുസ്മരണ പ്രഭാഷണം നടത്തി. മഹമൂദ് കൊടിപോയിൽ, ഹനീഫ, റാഷിദ്, അനസ്, അജ്മൽ, റംഷാദ്, ഹിഷാം , പർവേശ്, ഇക്ബാൽ, റിസ്‌വാൻ, മുഹ്സിൻ, ഇസ്മയിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഹാരിസ് നെല്ലിക്കപ്പാലം സ്വാഗതവും മുത്തലിബ് കൊടിപോയിൽ നന്ദിയും പറഞ്ഞു.



Previous Post Next Post