മൈലാഞ്ചി ചുവപ്പിലലിഞ്ഞ്കണ്ണൂർ പുഷ്‌പോത്സവം

 


കണ്ണൂർ:-മൈലാഞ്ചി ചുവപ്പ് ചന്തം ചാർത്തിയ കൈകൾ വിടർന്നു നിന്നപൂക്കളെ പോലെ  സുന്ദരം.  കണ്ണൂർ പുഷ്‌പോത്സവ നഗരയിൽ നടന്ന മെഹന്തി ഫെസ്റ്റാണ് ചുവപ്പിന്റെ വേറിട്ട കാഴ്ചകളൊരുക്കിയത്. മെഹന്തി ഡിസൈനുകൾ വരയ്ക്കാനും ആസ്വദിക്കാനുമായി   അതിഥിതൊഴിലാളികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. 

മെഹന്തി ഫെസ്റ്റ്  കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ റീന  ഉദ്ഘാടനം ചെയ്തു. പി കെ പ്രേമരാജൻ അധ്യക്ഷനായി. ടി വേണുഗോപാൽ, ലക്ഷ്മി പട്ടേരി എന്നിവർ സംസാരിച്ചു.  ബൊക്കെ നിർമാണം, വൺ ലീഫ് വൺ ഫ്‌ളവർ അറേഞ്ച്‌മെന്റ് എന്നീ  മൽസരങ്ങളും നടന്നു. 

 ജനുവരി 26 തിങ്കളാഴ്ച രാവിലെ പത്ത്  മുതൽ വെജിറ്റബിൾ കാർവിംഗ് മൽസരം നടക്കും. ഉച്ചക്ക് രണ്ടു മണിക്ക് ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുടെ സ്‌നേഹസംഗമം ഐആർപിസി ചെയർമാൻ എം പ്രകാശൻ ഉദ്ഘാടനം ചെയ്യും. അഞ്ച് മണിക്ക് കരൊക്കെ ഗാനമേള, ഏഴു മണിക്ക് കൊറ്റാളി ഭാവചാരുത കലാക്ഷേത്രത്തിന്റെ ദേവനടനം എന്നിവ അരങ്ങേറും. 

ജനുവരി 27 ന് രാവിലെ 10ന് കാർഷിക സെമിനാറും കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ റസിഡൻസ് അസോസിയേഷനെ ആദരിക്കലും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പ്രശാന്തൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ കൃഷി ഓഫീസ് ഡെപ്യൂട്ടി ഡയക്ടർ   കെ.ബിന്ദു മാത്യു വിഷയാവതരണം നടത്തും. ഉച്ചകഴിഞ്ഞ മൂന്നു മണി മുതൽ കാവത്ത് പുഴുക്ക്, റാഗി ഹൽവ എന്നിവയിൽ പാചക മൽസരം നടക്കും. വൈകീട്ട് അഞ്ചിന് ബഡ്‌സ് സ്‌കൂൾ കലാ മേള കുടുബംശ്രി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ ഉദ്ഘാടനം ചെയ്യും. ഏഴു മണി മുതൽ നീലാംബരി കണ്ണടിപറമ്പിന്റെ കൈകൊട്ടികള്ളിയും 7.30ന് സ്വരലയ മയ്യിലിന്റെ കരൊക്കെ ഗാനമേളയും അരങ്ങേറും


വിവിധ മത്സരങ്ങളിലെ വിജയികൾ

മെഹന്തി ഫെസ്റ്റ്

 

തസ്‌നി ആൻഡ് മുഹ്‌സിന എന്നിവർക്കാണ്  മെഹന്തി ഡിസൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം.  ഷാന ആൻഡ് ജെസ്‌ന രണ്ടാം സ്ഥാനവും നഫീല നദിയിം ആൻഡ് ഫാത്തിമ മൂന്നാം സ്ഥാനവും നേടി.

പുഷ്പാലങ്കാരം

വൺ ലീഫ് വൺ ഫ്‌ളവർ മത്സരത്തിൽ ആൻഷി ദുഷ്യന്ത്  ഒന്നാം സ്ഥാനവും അവാൻഷിക അനിത് രണ്ടാം സ്ഥാനവും ദിയ എ സുജിത്ത് മൂന്നാം സ്ഥാനവും നേടി. 

 

പുഷ്പാലങ്കാരം കുട്ടികൾക്ക്

ചെറിയ ബൊക്കെ നിർമ്മാണം

ദിയ എ സുജിത്ത് ഒന്നാം സ്ഥാനവും അവൻഷിക അനിത് രണ്ടാം സ്ഥാനവും

ആൻഷി ദുഷ്യന്ത് മൂന്നാം സ്ഥാനവും നേടി.

Previous Post Next Post