ദുബൈ:- കഴിഞ്ഞ ദിവസം മരണപ്പെട്ട പള്ളിപ്പറമ്പിലെ ഹംസ മൗലവിയുടെ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. കൊളച്ചേരി പൗരാവലി ദുബൈ ടാലന്റിഡ് സ്പോർട്സ് ഫസിലിറ്റി പാർക്കിൽ നടന്ന ചടങ്ങിൽ പി.ടി മൊയ്തു മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടി പി മൻസൂർ, ടി വി മുജീബ്, ത്വയ്യിബ് പി,അഹമദ് കമ്പിൽ , ഹക്കീം സദ്ദാം മുക്ക് , തൻവീർ കെ എൻ, ശുഹൈബ് കാരോത്ത്, അബ്ദുൽ ഖാദർ അംഗ,റഷീദ് കൈപ്പയിൽ ,മുസ്ലിം ലീഗ് , കെ എം സി സി പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.
ഷാർജ:-കഴിഞ്ഞ ദിവസം വിടപറഞ്ഞ ഹംസ മൗലവിയുടെ വിയോഗത്തിൽ ഷാർജാ മുസല്ലയിൽ ടീ വീ അബ്ദുൽ ഖാദറിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥന സംഗമം നടത്തി.പിതാവ് പി. ഇബ്രാഹിം കുട്ടി ഹാജിയുടെ എട്ടാം ആണ്ട് ദിനത്തിൽ സംഘമിച്ച പ്രാർത്ഥന മജ്ലിസിൽ ഫയാസ് അമാനി പ്രാർത്ഥന നടത്തി.തുടർന്ന് ടി വിഅബ്ദുൽഖാദർപിടി മൊയ്തു, ടി വി ഷെഫി , ജുനൈദ് കാന്തപുരം എന്നിവർ പങ്കെടുത്തു.


