മന്നം ജയന്തി ആഘോഷം ഇന്നും നാളെയും


ചങ്ങനാശ്ശേരി :- മന്നം ജയന്തി ആഘോഷങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് നടക്കും. രാവിലെ ഏഴുമുതൽ, സമുദായാചാര്യ സ്മരണ പുതുക്കാൻ ആയിരങ്ങളെത്തും. എൻഎസ്എസ് നേതാക്കൾ മന്നത്ത് പദ്മനാഭൻ്റെ സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന തോടെ ഇത്തവണത്തെ ജയന്തിയാഘോഷം തുടങ്ങും. ഇന്ന് അഖില കേരള നായർ പ്രതിനിധിസമ്മേളനം. വൈകുന്നേരം 3 മണിക്ക് കുന്നക്കുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരി, വൈകുന്നേരം 6.30-ന് ചലച്ചിത്ര താരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, രാത്രി ഒൻപതിന് മേജർ സെറ്റ് കഥകളി-നളചരിതം നാലാംദിവസം, നിഴൽക്കുത്ത്.

വെള്ളിയാഴ്ചയാണ് മന്നം ജയന്തി സമ്മേളനം രണ്ടിന് രാവിലെ ഭക്തിഗാനാലാപം, ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, വേദിയിൽ ഏഴു മുതൽ വെട്ടിക്കവല കെ.എൻ ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, രാവിലെ 8.30-ന് സാന്ദ്രാനന്ദലയം, 11-ന് മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷകമ്മിഷനംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ, അനുസ്മരണ പ്രഭാഷണം നടത്തും. 

Previous Post Next Post