KSSPU കുറ്റ്യാട്ടൂർ യൂണിറ്റ് ജനപ്രതിനിധികളെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് പ്രവർത്തക സമിതി പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ അംഗങ്ങളായ പഞ്ചായത്ത് ജനപ്രതിനിധികളെ അനുമോദിച്ചു. മയ്യിൽ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും യൂണിറ്റിലെ നിരീക്ഷകനുമായ എം.വി ഇബ്രാഹിം കുട്ടി, യുണിറ്റ് മെമ്പറായ കെ.പി നാരായണൻ എന്നിവരെയാണ് അനുമോദിച്ചത്. യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ പി.പി രാഘവൻ മാസ്റ്റർ അനുമോദന പ്രഭാഷണം നടത്തി. 

തുടർന്ന് സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.പി വിജയൻ നമ്പ്യാർ, വിരമാദേവി ടീച്ചർ, വി.വി ബാലകൃഷ്ണൻ മാസ്റ്റർ, വി..പി നാരായണൻ മാസ്റ്റർ, കെ.രാമകൃഷ്ണൻ മാസ്റ്റർ, കെ.കെ സുരേന്ദ്രൻ, പി.കുട്ടിക്കൃഷ്ണൻ, മുകുന്ദൻ പുത്തലത്ത്, എം.ജെ ജ്യോതിഷ്, ബാബു അരിയേരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കെ.വി ചന്ദ്രൻ മാസ്റ്റർ സ്വാഗതവും സി.ബാലഗോപാലൻ മാസ്റ്റർ നന്ദിയും പറഞ്ഞു.



Previous Post Next Post