വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 13 ന് തുടക്കമാകും


മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 13, 14, 15 തീയതികളിൽ നടക്കും. ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന സമ്മേളനം. മലബാർ ദേവസ്വം ബോർഡ്‌ കമ്മീഷണർ ടി.സി ബിജു ഭദ്രദീപം തെളിയിക്കും. മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി 8 മണിക്ക് കൂവലയം കഥകളി ആസ്വാദകസഭയുടെ  കഥകളി പ്രഹ്ളാദ ചരിതം. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 6.30 ന് സംസ്കാരിക സമ്മേളനം പ്രശസ്ത കവിയും പ്രഭാഷകനുമായ കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വേളം ശ്രീ മഹാഗണപതി ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിര. വൈകുന്നേരം 7 മണി മുതൽ പ്രസാദസദ്യ.

ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 5 മണി മുതൽ ക്ഷേത്ര പൂജാദികർമ്മങ്ങൾ, രാവിലെ 10 മണിക്ക് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്  രാധാകൃഷ്ണൻ മാണിക്കോത്തിന്റെ അദ്ധ്യാത്മിക പ്രഭാഷണം. 11 മണിക്ക് കെ.വി കുഞ്ഞിരാമൻ സ്മാരക ട്രസ്റ്റ്, ചെക്ക്യാട്ട് കാവിന്റെ അക്ഷരശ്ലോക സദസ്സ്. വൈകുന്നേരം 4.30 ന് വാദ്യകലാ കേസരി ശ്രീ ചെറുതാഴം ചന്ദ്രനും സംഘവും, ചെറുതാഴം ദിലീപും സംഘവും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക. രാത്രി 7 മണിക്ക് ശിവപൂജ. 7.15 ന് കുറ്റ്യാട്ടൂർ  ശ്രീ ശങ്കര വിദ്യാനികേതൻ അവതരിപ്പിക്കുന്ന ഭജന. രാത്രി 8 മണിക്ക് ശ്രീ വൈദ്യനാഥൻ, ശ്രീ രാജരാജേശ്വരൻ, ശ്രീകൃഷ്ണൻ എന്നീ ദേവന്മാരുടെ തിടമ്പേറ്റിയ തിരുനൃത്തം. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

Previous Post Next Post