ചെങ്ങളായി :- ശുചിത്വമിഷനും ഹരിത കേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നൽകുന്ന ഹരിത സ്കോളർഷിപ്പ് പരിപാടിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഹരിത സ്കോളർഷിപ്പ് നേടിയ യു.പി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായി ശുചിത്വോത്സവം സംഘടിപ്പിച്ചു. സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളിൽ നടന്ന പഠന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ അവതരണങ്ങൾ ശുചിത്വ പഠനോത്സവത്തിൽ നടന്നു. കാക്കണ്ണം പാറയിലെ യോഗിനി ഹിൽസ് ബയോഡൈവേഴ്സിറ്റി സെൻററിൽ നടന്ന ശുചിത്വ പഠനോത്സവം ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.പി വിപിന അധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ സ്കോളർഷിപ്പിന് അർഹരായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.കെ രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി ഭവാനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി അമ്മുക്കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശൈലേഷ് ബാബു, റെജീന മുനീർ, ബിജു.ടി , മിനി കെ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ശുചിത്വ മിഷൻ ആർ.പി മാരായ വി.സഹദേവൻ, സുജന.എം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.ഗോവിന്ദൻ എന്നിവർ പഠനോത്സവത്തിന് നേതൃത്വം നൽകി. രമാദേവി.പി സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണൻ കെ.യു നന്ദിയും പറഞ്ഞു.
