മലപ്പട്ടം :- ചൂളിയാട് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെബ്രുവരി 25, 26, 27, 28 തീയ്യതികളിൽ നടക്കും.
ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് പാവന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ഭഗവതി ക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം 7 മണി മുതൽ ഫ്യൂഷൻ ഡാൻസ്, കൈകൊട്ടിക്കളി, ചൂളിയാട് ദേശവാസികളുടെ കലാപരിപാടികൾ, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, നൃത്ത സംഗീത ശില്പം എന്നിവ അരങ്ങേറും.
