തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിൽ ‘സിനർജി 2K26’ സംഘടിപ്പിച്ചു


കാഞ്ഞിരങ്ങാട് :- തളിപ്പറമ്പ് ആർട്സ് & സയൻസ് കോളേജിലെ (ടാസ്ക്) ബി.കോം കോ-ഓപ്പറേഷൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 'സിനർജി 2K26' പരിപാടി സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ചന്ദ്രഭാനു.എം ഉദ്ഘാടനം നിർവഹിച്ചു. ബി.കോം കോ -ഓപ്പറേഷൻ വകുപ്പ് മേധാവി സുധീഷ് ആർ.എം അധ്യക്ഷത വഹിച്ചു. രണ്ടു ദിനങ്ങളിലായി ക്വിസ്, ബസർ മത്സരം, പഞ്ചഗുസ്തി, തീറ്റ മത്സരം, മിസ്-മാച്ച് മത്സരം, വിവിധ ഗെയിംസുകൾ തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു.

ബി.കോം സി.എ വിഭാഗം മേധാവി അമൃത പ്രകാശ്, ഇക്കണോമിക്സ് വകുപ്പ് മേധാവി ശ്രീകല എ.വി, യൂണിയൻ ചെയർമാൻ ആൽവിൻ, ബി.കോം അസോസിയേഷൻ സെക്രട്ടറി നിവേദ് എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ മൂന്നാം വർഷ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ദേവിക സുനിൽ സ്വാഗതവും രണ്ടാം വർഷ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ സനുഷ വി.എസ് നന്ദിയും പറഞ്ഞു. 



Previous Post Next Post