BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ദീന ദയാൽ ഉപാധ്യായ സ്മൃതിദിനം ആചരിച്ചു


ചേലേരി :- BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ദീന ദയാൽ ഉപാധ്യായ സ്മൃതിദിനം ആചരിച്ചു. വിവിധ ബൂത്തുകളിൽ പുഷ്പാർച്ചനയും അനുസ്മരണ ഭാഷണവും നടത്തി.  ബൂത്ത് 183 ചേലേരി സെൻട്രലിൽ ഇ.പി ഗോപാലകൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. ബൂത്ത് പ്രസിഡണ്ട് ചന്ദ്രികാ വാര്യർ അധ്യക്ഷത വഹിച്ചു. 

വാർഡ് മെമ്പർ ഗീത വി.വി, ദേവരാജൻ പി.വി എന്നിവർ സംസാരിച്ചു. സെക്രട്ടറി രജിത.പി സ്വാഗതവും സുമതി എ.വി നന്ദിയും പറഞ്ഞു. വിവിധ ബൂത്തുകളിൽ നടന്ന പരിപാടികൾക്ക് മുണ്ടേരി ചന്ദ്രൻ ,വേണുഗോപാൽ പി.വി, പ്രതീപൻ.ടി, സന്തോഷ്.എം, സലിന.എൻ, സരള.സി എന്നിവർ നേതൃത്വം നൽകി.





Previous Post Next Post