മയ്യിൽ :- ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. മയ്യിൽ ടൗൺ ചുറ്റിയുള്ള പ്രകടനം ബസ് സ്റ്റാൻ്റിൽ സമാപിച്ചു.
പി.എഫ്.ആർ.ഡി എ നിയമം, തൊഴിലുറപ്പ് ഭേദഗതി നിയമം, തൊഴിൽ കോഡ് ഭേദഗതി നിയമം, കർഷക ദ്രോഹ നിയമം, മുതലായ ദ്രോഹനടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന പ്രകടനത്തിനു ശേഷം നടന്ന യോഗത്തിൽ സംസ്ഥാന കമ്മറ്റി മെമ്പർ ഇ.മകുന്ദൻ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ, കെ.ബാലകൃഷ്ണൻ, സി.കെ ജനാർദ്ധനൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

