മയ്യിൽ :- പാവന്നൂർമൊട്ട ITM കോളേജിന് സമീപമുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് - DYFI പ്രവർത്തകർക്ക് മർദ്ദനമേറ്റു. ഇന്ന് വൈകുന്നേരം 4 മണിയോടെ മയ്യിൽ പോലീസ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് പാവന്നൂർമൊട്ട ITM കോളേജിന് സമീപത്തുവെച്ച് ആക്രമണം ഉണ്ടായത്.ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂരിനും DYFI മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.അക്ഷയ്ക്കും മർദ്ദനമേറ്റു. പരിക്കേറ്റ അക്ഷയിയെ ആദ്യം മയ്യിൽ FHC-യിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂർ AKG ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ DYFI, SFI പ്രവർത്തകരാണെന്നും, മേഖലയിലെ സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ കുറ്റ്യാട്ടൂർ, അജ്സം ഒറപ്പടി എന്നിവരുടെ നേതൃത്വത്തിൽ കാപ്പാ കേസ് പ്രതി ആഷിഖ് പാവന്നൂർ ഉൾപ്പെട്ട അക്രമസംഘമാണ് മർദ്ദിച്ചതെന്ന് DYFI യും ആരോപിച്ചു.
മർദ്ദനത്തിൽ പ്രതിഷേധിച്ച് DYFI മയ്യിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.
