പയ്യന്നൂർ :- ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന CPM ലോക്കൽ കമ്മിറ്റി അംഗം മരിച്ചു. സിപിഎം ആലപ്പടമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കാങ്കോൽ ടൗണിലെ ആകാശ് എന്റർപ്രൈസസ് ഉടമയുമായ കെ.സതീശൻ (56) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കാങ്കോലിലെ കടയിൽ നിന്നു സ്വാമിമുക്കിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ പാപ്പാരട്ടയിലാണ് അപകടം. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് മരണപ്പെട്ടത്. മൃതദേഹം പയ്യന്നൂർ സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പരേതനായ കൊഴുമ്മൽ ഗോവിന്ദൻ നമ്പ്യാർ-കൈപ്രത്ത് കല്യാണി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ : ശ്രീവിദ്യ (അധ്യാപിക, വലിയചാൽ ഗവ. എൽപി സ്കൂൾ).
മക്കൾ : അനശ്വര (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ), ആകാശ് (ബി ബി എ വിദ്യാർഥി, ബംഗളൂരു).
സഹോദരങ്ങൾ : സതീദേവി (കുറുവേലി), പൂമണി (കുറുക്കൂട്ടി), ഗീത (കുണ്ടുവാടി), അനിത കുമാരി (അധ്യാപിക, കൊഴുമ്മൽ ഗവ. എൽപി സ്കൂൾ).
സംസ്കാരം നാളെ സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ 10.30 ന് പുല്ലാമണ്ണി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
